ഫരീദാബാദ്: സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതിക്ക് ക്രൂരമര്‍ദനം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തറയിലിട്ട് ക്രൂരമായി മര്‍ദിക്കുകയാണ്. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. യുവതിയെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്ത്രീധനത്തിലുപരി ഭര്‍ത്താവിന് ബൈക്കും നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതായി യുവതി പോലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.
#WATCH: Woman beaten up brother-in-law & friends in Punjab's Patiala allegedly for giving birth to girl&over dowry demands, 2 arrested(14/7) pic.twitter.com/d0mpjl0EO6
— ANI (@ANI) July 15, 2017
Content Highligts: Woman beaten up for dowry, video goes viral