കൊട്ടാരക്കര : തന്നോടൊപ്പം കഴിയാന്‍ വിസമ്മതിച്ചെന്നപേരില്‍ യുവതിയെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. കൊല്ലം മണലില്‍ അണ്ടന്നൂര്‍ തടത്തില്‍വീട്ടില്‍ അന്‍സാദി(42)നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഇയാള്‍ വിവാഹിതനാണ്. കൊട്ടാരക്കര സ്വദേശിയായ യുവതിയെ തന്നോടൊപ്പം കഴിയാന്‍ അന്‍സാദ് നിര്‍ബന്ധിക്കുകയും വിസമ്മതിച്ച യുവതിയുടെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചുകടക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. മുളകുപൊടി കലക്കിയ വെള്ളം പ്രതിയുടെ മുഖത്ത് ഒഴിച്ചാണ് യുവതി രക്ഷപ്പെട്ടത്.

എസ്.ഐ. സാബുജി, സി.പി.ഒ. സുനില്‍കുമാര്‍, എ.എസ്.ഐ. സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: woman attacked by youth in kottarakkara, accused arrested