ചെറുകുന്ന്(കണ്ണൂര്‍): പപ്പായ പറിച്ചതിന് മരുമകള്‍ ഭര്‍തൃമാതാവിനെ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. കഴിഞ്ഞ ദിവസം ചെറുകുന്ന് പഞ്ചായത്തിലെ പള്ളിച്ചാലിലാണ് സംഭവം.

മരുമകള്‍ സിന്ധു നട്ട പപ്പായയില്‍നിന്ന് ഭര്‍തൃമാതാവായ വി. സരോജിനി (67) കായ പറിച്ചതാണ് പ്രകോപനത്തിന് കാരണം.

കുടുംബവഴക്കാണ് അക്രമത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. സരോജിനി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. സരോജിനിയുടെ പരാതി പ്രകാരം കണ്ണപുരം പോലീസ് ഐ.പി.സി. 341, 324, 308 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതി ഒളിവിലാണ്.