വാൽപ്പാറ: കഞ്ചാവ് വിൽപ്പന നടത്തിയതിന് യുവതി പിടിയിലായി. കാമരാജ് നഗറിലെ ദാസിന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് (32) പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇൻസ്പെക്ടർ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള താത്‌കാലിക ഷെഡ്ഡിൽനിന്ന് ഒരു കിലോ 350 ഗ്രാം കഞ്ചാവും 71,390 രൂപയും പിടിച്ചെടുത്തു. മുത്തുലക്ഷ്മിയുടെ ഭർത്താവ് ദാസ് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുകയാണ്.