ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ബസ് യാത്രക്കാരില്‍നിന്നു മോഷണം പതിവാക്കിയ നാടോടിസ്ത്രീ അറസ്റ്റില്‍. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശി ലക്ഷ്മി(35)യെയാണ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസുകളിലും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും തന്ത്രപൂര്‍വം കടന്നുകയറി മോഷണം നടത്തിവരുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇത്തരം കേസുകളില്‍ ജാമ്യമെടുത്തശേഷം ഒളിവില്‍ പോകുകയാണ് പതിവ്.

ബസില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ചതിനാണ് ആലപ്പുഴ സൗത്ത് പോലീസ് ലക്ഷ്മിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.