കോട്ടയം: ബാങ്ക് വായ്പ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കാല്‍ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അയര്‍ക്കുന്നം അകലക്കുന്നം ചന്ദ്രവിലാസം വീട്ടില്‍ സൂര്യ എസ്.നായരെ (28) ആണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് വസ്തു വാങ്ങുന്നതിന് 60 ലക്ഷം രൂപ വായ്പ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് 73,690 രൂപ കൈപ്പറ്റിയശേഷം മുങ്ങുകയായായിരുന്നു. നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ വന്‍തുക തട്ടിയെടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ അയര്‍ക്കുന്നം, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളിലായി സമാനകേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.