കട്ടപ്പന: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസ് (32) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 

2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചു. 

അന്വേഷണം തുടങ്ങിയതോടെ ഇവര്‍ വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച അബുദാബിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിയെ കട്ടപ്പന പോലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: Woman arrested in Job Offering Fraud