കോയമ്പത്തൂര്‍: ആഡംബരക്കാറില്‍ കടത്തിയ നാലുകിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റില്‍. തിരുപ്പൂര്‍ നമ്പിയംപാളയത്തെ ജയമണിയാണ് (39) അറസ്റ്റിലായത്. 

ബുധനാഴ്ച രാത്രി വടവള്ളി ഗുരുസ്വാമിനഗറില്‍വെച്ചാണ് പിടിയിലായത്. പോലീസ് വാഹനപരിശോധന നടത്തുമ്പോഴാണ് സംഭവം. രണ്ട് പൊതികളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.  

ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥ, പോലീസ് ക്രൈം സ്‌ക്വാഡ് ഉദ്യോഗസ്ഥ, സി.ഐ.ഡി. എന്നിങ്ങനെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇവരുടെ ഫോട്ടോ പതിച്ച് ഉണ്ടാക്കിയതും പിടിച്ചെടുത്തു. വടവള്ളി പോലീസ് അന്വേഷണം തുടങ്ങി.

Content Highlights: woman arrested for smuggling ganja in coimbatore