ഹൈദരാബാദ്: സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പ്രകാശമിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ ഓംഗോള്‍ടൗണ്‍ സ്വദേശിനി സുമലത (32) യെ പോലീസ് അറസ്റ്റ് ചെയ്തു.

17കാരിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. മുമ്പ് രണ്ട് വിവാഹം കഴിച്ച സുമലത 2016ലാണ് ഓംഗോള്‍ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്.

സായി രമേഷ് റെഡ്ഡി എന്ന പേരിലാണ് സുമലത പെണ്‍കുട്ടികളെ ഫോണിലൂടെ പരിചയപ്പെട്ടിരുന്നത്. വ്യത്യസ്ത ഫോണ്‍നമ്പറുകളാണ് ഇതിനായി യുവതി ഉപയോഗിച്ചിരുന്നത്. പുരുഷശബ്ദത്തില്‍ പെണ്‍കുട്ടികളെ ഫോണ്‍വിളിച്ച് സംസാരിച്ച് ബന്ധം സ്ഥാപിച്ചെടുത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി മയക്കി സെക്‌സ് ടോയ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യുന്നതിനിടെ സുമലതയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. 

യുവതിയുടെ വീട്ടില്‍ നിന്ന് ഒരു വലിയ ബാഗില്‍ നിന്ന് സെക്‌സ് ടോയികള്‍ പോലീസ് കണ്ടെടുത്തു. യുവതിക്ക് സിം കാര്‍ഡുകള്‍ നല്‍കിയിരുന്ന വമസി കൃഷ്ണ എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയവരികയാണെന്ന് പോലീസ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 

Content Highlights: woman arrested for raping women using sex toy, accused husband committed suicide after hearing the news