ആഗ്ര: മൂന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രണ്ടാനമ്മ അറസ്റ്റിൽ. ആഗ്രയിൽ താമസിക്കുന്ന 47-കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നേഴ്സാണെന്ന് അവകാശപ്പെടുന്ന 47-കാരി ആരോഗ്യസംരക്ഷണത്തിനെന്ന് പറഞ്ഞ് പെൺകുട്ടികൾക്ക് മരുന്ന് നൽകാറുണ്ടായിരുന്നു. എന്നാൽ ഇത് മയക്കുമരുന്നാണെന്നും ഇത് കഴിച്ചതിന് പിന്നാലെ രണ്ടാനമ്മ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല, അശ്ലീലസിനിമകൾ കാണാൻ നിർബന്ധിക്കാറുണ്ടെന്നും മൂത്ത സഹോദരി നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിക്കാരിയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് സഹോദരിമാരുമാണ് രണ്ടാനമ്മയുടെ പീഡനത്തിനിരയായത്.
പെൺകുട്ടികളുടെ അമ്മ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരിച്ചിരുന്നു. തുടർന്നാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 47-കാരിയെ ഇവരുടെ അച്ഛൻ വിവാഹം കഴിച്ചത്. സംഭവത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Content Highlights:woman arrested for molesting step daughters in agra