സേലം: നാമക്കലില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊന്നകേസില്‍ സ്ത്രീ അറസ്റ്റിലായി. എ.എസ്. പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ (45) കൊന്ന കേസിലാണ് ഭാര്യ സെല്‍വറാണി (40) അറസ്റ്റിലായത്. മദ്യപാനിയായ തങ്കരാശു അടിക്കടി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.

കഴിഞ്ഞ 2-ാം തീയതിയും തങ്കരാശു മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കിയപ്പോള്‍ കുപിതയായ ശെല്‍വറാണി തിളച്ച എണ്ണ തങ്കരാശുവിന്റെ ശരീരത്തിലൊഴിച്ചു. ഗുരുതര പൊള്ളലേറ്റ തങ്കരാശുവിനെ അയല്‍ക്കാര്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലാക്കി. കഴിഞ്ഞദിവസം തങ്കരാശു മരിച്ചു. നാമക്കല്‍ പോലീസ് സെല്‍വറാണിയെ അറസ്റ്റ് ചെയ്തു. ദമ്പതിമാര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.