അന്തിക്കാട്: കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയെയും സുഹൃത്തായ ഗുണ്ടാനേതാവിനെയും അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് സ്വര്‍ണവും പണവുമായാണ് പ്രവാസിയുടെ ഭാര്യയായ യുവതി കടന്നത്.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ആലപ്പുഴ മായിത്തറ അരുണും (ഡോണ്‍ അരുണ്‍ -33) പഴുവില്‍ സ്വദേശിനിയായ യുവതിയുമാണ് അറസ്റ്റിലായത്.

അരുണിനെതിരേ പാലക്കാട് ,ആലപ്പുഴ, ചേര്‍ത്തല, മുഹമ്മ മലപ്പുറം എന്നിവിടങ്ങളില്‍ കേസുകളുണ്ട്. ഭര്‍ത്താവില്‍നിന്ന് മൂന്ന് ലക്ഷം രൂപയും ലോക്കറില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണവും ഇരുവരും ചേര്‍ന്ന് കൈക്കലാക്കിയിരുന്നു. . അന്തിക്കാട് എസ്.ഐ. കെ.എച്ച്. റെനീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ.മാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ. രാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.