കാസര്‍കോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും പറയുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman and two month old baby dies in neeleshwaram kasargod