വൈത്തിരി: ചുണ്ടേല്‍ അമ്മാറയിലെ ലോഡ്ജില്‍ തിരുവമ്പാടി സ്വദേശികളായ യുവാവിനെയും ഭര്‍ത്തൃമതിയായ യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. കുന്നയ്ക്കല്‍ കൊല്ലംപറമ്പില്‍ കെ.കെ. മനോജ് (36), അത്തിപ്പാറ തമ്പലമണ്ണ കൂളിപ്പാറവീട്ടില്‍ ഡോളി ലതിക (36) എന്നിവരെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച 11 മണിയോടെയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈത്തിരി പോലീസ് അറിയിച്ചു.

കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നഴ്‌സാണ് ലതിക. മനോജ് സ്വകാര്യബസ് ഡ്രൈവറാണ്. ഇരുവരും ഏറെനാളായി ഇഷ്ടത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മനോജിന്റെ അമ്മ: തങ്കമ്മ, അച്ഛന്‍: കൃഷ്ണന്‍കുട്ടി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: woman and man found dead in a lodge room in vythiri wayanad