ലണ്ടന്‍: വിമാനത്തില്‍ അമിതമായി മദ്യപിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കമിതാക്കളായ പ്രതികളുടെ വിചാരണ ആരംഭിച്ചത്. അതേസമയം, കുറ്റം നിഷേധിച്ച പ്രതികള്‍ വിചാരണ ക്രൗണ്‍ കോടതി ജഡ്ജിക്ക് മുമ്പാകെ നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിചാരണ കോടതി അംഗീകരിക്കുകയും കേസ് അടുത്തമാസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം ജൂലായ് 29-ന് മാഞ്ചസ്റ്ററില്‍നിന്ന് ട്യൂണീഷ്യയിലേക്ക് പോയ തോമസ് കുക്ക് വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാഞ്ചസ്റ്റര്‍ സ്വദേശിയായ ഗെമ്മ ഹീപ്(35) കാമുകനായ ഫിലിപ്പ് മൈക്കോക്ക്(38) എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്നുകുട്ടികളുടെ അമ്മയായ ഗെമ്മയും കാമുകനും വിമാനത്തിനുള്ളില്‍വെച്ച് അമിതമായി മദ്യപിച്ച് ബഹളം വെയ്ക്കുകയും പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തെന്നാണ് കേസ്. 

പൊതുമര്യാദ ലംഘിക്കുകയും അമിതമായി മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് മുന്നിലായിരുന്നു കമിതാക്കള്‍ ഇപ്രകാരം പെരുമാറിയതെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.  വിചാരണയ്ക്ക് ശേഷം കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 

Content Highlights: woman and boy friend facing trial in court for allegedly drunken and having sex in flight