മുംബൈ: ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് സംഭവമുണ്ടായത്. 26 കാരിയായ യുവതി ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചെമ്പൂര്‍- ഗോവണ്ടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവമുണ്ടായത്. യുവതിയുടെ ആദ്യവിവാഹത്തിലുണ്ടായ ഏഴ് വയസുകാരിമായ മകളോടൊപ്പം മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്റെ വാതിനരികില്‍ നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യയെ പുറത്തേക്ക് തള്ളുകയായിരുന്നു. ഇതോടെ യുവതി ട്രാക്കിലേക്ക് വീണു.
സംഭവം കണ്ട യാത്രക്കാരില്‍ ഒരാള്‍ ട്രെയിന്‍ ഗോവണ്ടി സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് വീണ് ബോധരഹിതയായി ട്രാക്കില്‍ കിടന്ന യുവതിയെ പിന്നീട് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
Content Highlight: Woman Allegedly Pushed Out Of Train By Husband