തിരുവല്ല: ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി സോമനാണ്(65) മരിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് 24-ാം തീയതിയാണ് സോമന് തീപ്പൊള്ളലേറ്റത്. ഉറങ്ങികിടക്കുമ്പോൾ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു മരണമൊഴി. സംഭവത്തിൽ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights:wife killed husband in thiruvalla