മീനടം: സ്കൂൾവിട്ടെത്തിയപ്പോൾ വീടിനടുത്ത് ആംബുലൻസും പോലീസും ആൾക്കൂട്ടവുമെല്ലാം കണ്ട് നിത്യ മറിയം ജോയി ആകെ വിഷമിച്ചു. ആംബുലൻസിൽ കയറ്റികൊണ്ടുപോയത് അച്ഛനെയാണെന്നറിഞ്ഞപ്പോൾ അമ്മയെ കാണണമെന്നായി.
വീട്ടിലേക്ക് പോകണമെന്ന വാശിയിൽ അമ്മയുടെ മരണവിവരം അറിയിച്ചതോടെ “എനിക്കെന്റെ അമ്മയെ കാണണം” എന്നലമുറയിട്ട് കരഞ്ഞു. ആശ്വസിപ്പിക്കാനെത്തിയ അയൽവാസികളായ അമ്മമാർക്കും ദു:ഖം നിയന്ത്രിക്കാനായില്ല.
ശനിയാഴ്ച ഉച്ചയോടെ സംഭവമറിഞ്ഞ് വൻജനാവലി മീനടം കങ്ങഴക്കുന്നിലേക്കെത്തി. ഡിവൈ.എസ്.പി. സന്തോഷ്‍കുമാർ, ഇൻസ്പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ശാസ്ത്രീയതെളിവെടുപ്പ് പൂർത്തിയാക്കി സാറാമ്മയുടെ മൃതദേഹം രാത്രി ഒൻപതരയോടെ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടു പോയി.
Content Highlights: wife hacked to death by husband in Kottayam