നരിക്കുനി: ഭാര്യയെയും മൂന്ന് മക്കളെയും കാണാതായതായി അന്ധനായ യുവാവിന്റെ പരാതി. എരവന്നൂർ വെളുത്തേടത്ത് സാലിമാണ് ഭാര്യയെയു ഒമ്പതും അഞ്ചും മൂന്നും വയസ്സുള്ള മക്കളെയും കാണാനില്ലെന്ന് കാട്ടി കാക്കൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നോമ്പെടുക്കാനായി എഴുന്നേറ്റപ്പോൾ ഭാര്യയുടെയും മക്കളുടെയും അനക്കമൊന്നും കേട്ടില്ല. ഉടനെ പരിസരവാസികളെ വിളിച്ചുണർത്തിനോക്കിയെങ്കിലും വീട്ടിലാരുമുണ്ടായിരുന്നില്ല. 30 വർഷംമുമ്പ് മാതാപിതാക്കൾ മരിച്ചു. സഹോദരങ്ങളില്ലാത്ത സാലിമിന് ആകെയുള്ള പ്രതീക്ഷ മക്കളിലായിരുന്നു. കാരന്തൂരിൽ സുഹൃത്തിനൊപ്പം റെക്കോർഡിങ് സ്റ്റുഡിയോ നടത്തുകയാണ് സാലിം.

സാലിമിന്റെ പരാതിയിൽ കാക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.