ബോബിഗ്നി: ഓര്‍ഡര്‍ ചെയ്ത സാന്‍ഡ്വിച്ച് എത്താന്‍ വൈകിയതിന് വെയിറ്ററെ യുവാവ് വെടിവെച്ചു കൊന്നു. പാരിസിലെ ബോബിഗ്നിയിലാണ് സംഭവം. തോളിനു വെടിയേറ്റ ജീവനക്കാരനെ ഹോട്ടല്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാത്രി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ പ്രതി സാന്‍ഡ്വിച്ച് ഓര്‍ഡര്‍ ചെയ്തു. അല്‍പസമയത്തിനു ശേഷം വെയ്റ്റര്‍ സാന്‍ഡ്വിച്ചുമായി എത്തിയപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞ പ്രതി വെയ്റ്ററുടെ നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. 

Content Highlights: waiter shot to death for Delayed in the ordered sandwich