കോട്ടയം: സംഭവം നടന്ന് 25 വര്‍ഷം പിന്നിട്ടിട്ടും, പ്രതി രണ്ടുവട്ടം മുങ്ങിയിട്ടും, ഇരയായ പെണ്‍കുട്ടിക്ക് കോടതിയില്‍ നീതി.
സംഭവം നടക്കുമ്പോള്‍ ഇരയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്നത് ശിക്ഷയുടെ കാഠിന്യം കൂട്ടി. പെണ്‍കുട്ടിയെ ജോലി വാഗ്ദാനംചെയ്ത് കൊണ്ടുപോയി ചൂഷണത്തിനിരയാക്കിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതിക്ക് ബോധ്യപ്പെട്ടു.
തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ച സംഭവം ഇര കോടതിയില്‍ ബോധിപ്പിച്ചിരുന്നു. താനല്ല യഥാര്‍ഥ പ്രതിയെന്ന് സുരേഷ് വാദിച്ചെങ്കിലും, ഇയാളെ പെണ്‍കുട്ടി കോടതിയില്‍ തിരിച്ചറിഞ്ഞത് വിതുര സ്ത്രീപീഡനക്കേസ് വിചാരണയില്‍ നിര്‍ണായകമായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണത്തിന്റെ സാഹചര്യത്തിെേലക്കത്തിച്ചതും ഉപദ്രവിച്ചതും സ്ഥാപിക്കാനായി. ദിവസങ്ങളോളം അവിടെ നേരിട്ട ദ്രോഹം പെണ്‍കുട്ടി വിവരിച്ചിരുന്നു.
പ്രതി കരുണ അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ സ്വഭാവം, കുറ്റത്തിന്റെ രീതി എന്നിവ പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
96 മുതല്‍ ഇര നേരിട്ട ശാരീരിക, മാനസിക പീഡനങ്ങള്‍ ജീവിതാവസാനംവരെ അവര്‍ക്ക് മറക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.അനാഥയെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് പ്രതി കോടതിമുമ്പാകെ ബോധിപ്പിച്ചു. വിശ്വാസിയാണ്. 13 വയസ്സുള്ള മകളുണ്ട്. അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രം എല്ലാ ചെലവും വഹിച്ച് നടത്തുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
Content Highlights: vithura case verdict