തൃശ്ശൂർ: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം.
ലൈഫ് മിഷൻ പദ്ധതിക്ക് സർട്ടിഫിക്കറ്റ് നൽകുന്നത് വൈകുന്നതെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമരം നടത്തിയത്. സമരക്കാർ ഘെരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:village officer attempts to suicide in thrissur