പയ്യന്നൂര്‍: കണ്ണൂര്‍ വെള്ളൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. കോറോം സ്വദേശിനി സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിജേഷിനെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

Read More: 'ജീവിക്കാന്‍ കഴിയൂല, എനിക്ക് ആവൂല, വീട്ടില്‍ പോയാല്‍ മതി'; ക്രൂരതയ്ക്ക് തെളിവായി സുനിഷയുടെ ശബ്ദരേഖ

ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് വിജേഷും സുനീഷയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും അകല്‍ച്ചയിലായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് സുനീഷ സ്വന്തം വീട്ടുകാരുമായി അടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

അതേസമയം, സുനീഷ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍സംഭാഷണം അവരുടെ മരണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. സുനീഷയും സഹോദരനും തമ്മിലുള്ള സംഭാഷണവും സുനീഷയും വിജേഷും തമ്മിലുള്ള സംഭാഷണവുമാണ് പുറത്തുവന്നത്.

content highlights: vijesh, husband of suneesha who commits suicide taken into custody