തോട്ടട: നഗ്നത പ്രദർശിപ്പിച്ച് വീഡിയോകോൾ ചെയ്യുന്നത് മോഷണംപോയ ഫോണിൽനിന്നാണെന്ന് പോലീസ്. തോട്ടടയ്ക്കടുത്തെ യുവതിയുടെ ഫോണിലേക്കാണ് മുഖം കാണിക്കാതെ അപരിചിതൻ വീഡിയോകോൾ ചെയ്തത്.

നവംബർ 14-ന് കന്യാകുമാരിയിൽനിന്ന് മോഷണം പോയതായി രജിസ്റ്റർ ചെയ്ത കേസിലെ ഫോൺ നമ്പറാണിതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് കന്യാകുമാരി പോലീസുമായി സിറ്റി പോലീസ് ബന്ധപ്പെട്ട് നമ്പർ ബ്ലോക്ക് ചെയ്തിട്ടുണ്ട്.