മംഗളൂരു: മോഷണം പതിവാക്കിയ വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ ഉള്ളാള്‍ സ്വദേശിയായ വി.എച്ച്.പി. കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി(33)നെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതായും മൊഴിനല്‍കി.

മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നതും മറ്റുരണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതും താനാണെന്ന് താരനാഥ് പോലീസിനോടു പറഞ്ഞു.

Content Highlights: vhp leader arrested in theft case in mangaluru