തൊടുപുഴ: വാഗമണ്‍ നിശാപാര്‍ട്ടി കേസിലെ എട്ട് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. കൊച്ചി സ്വദേശിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് ഒഴികെയുള്ള പ്രതികളെയാണ് നര്‍കോട്ടിക്സ് കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഞായറാഴ്ച രാത്രി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പോലീസില്‍നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.രാജേഷ് മുഖേന അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. മധു കസ്റ്റഡി അപേക്ഷ നല്‍കുകയായിരുന്നു.

Content Highlights: vagamon drug party case bristy biswas