കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. ജയില്‍ അധികൃതര്‍ മുഖേനയാണ് മാപ്പ് സാക്ഷിയാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. 

കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്നാണ് സുരേഷിന്റെ വാദം. അതേസമയം, വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസില്‍ സുരേഷിനെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. 

ഉത്ര വധക്കേസിലെ മൂന്നാംപ്രതിയായ സുരേന്ദ്രന്‍ പണിക്കര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ അച്ഛനാണ് സുരേന്ദ്രന്‍ പണിക്കര്‍. കേസില്‍ താന്‍ നിരപരാധിയാണെന്ന വാദവുമായാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Content Highlights: uthra murder case; suresh given application in court