കൊട്ടാരക്കര: അഞ്ചൽ ഉത്ര വധക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു. ഗാർഹിക പീഡനം, തെളിവു നശിപ്പിക്കൽ, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസിലാണ് ഉത്രയുടെ ഭർത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്.

പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ അവസാനഘട്ടത്തിലാണ്. കൊലപാതകക്കേസിൽ സൂരജ് മാത്രമാണ് പ്രതി.

ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ വീട്ടുകാർക്ക് പങ്കില്ലെങ്കിലും ഉത്രയുടെ സ്വർണം ഒളിപ്പിക്കുന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ഇവർ ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അഞ്ചലിലെ വീട്ടിൽ 2020 മേയ് ഏഴിനാണ് ഉത്രയെ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Content Highlights:uthra murder case second charge sheet submitted in court