കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം ഇരുവരെയും ആറ് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

അതിനിടെ, ഉത്രയുടെ സ്വര്‍ണത്തെക്കുറിച്ച് അന്വേഷണസംഘം കണക്കെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. അടൂരിലെ ബാങ്കിലെ ലോക്കര്‍ പരിശോധിച്ച് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കും. ഉത്രയുടെ 38 പവന്‍ സ്വര്‍ണം കഴിഞ്ഞദിവസം സൂരജിന്റെ വീട്ടില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. 

കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ പണിക്കരെ ബുധനാഴ്ച അടൂരിലെത്തിച്ച് തെളിവെടുക്കും. കേസിലെ മറ്റുപ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ ചാത്തന്നൂരില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും.

Content Highlights: uthra murder case; crime branch will interrogate sooraj's mother and sister