കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ മുഖ്യപ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇരുവരെയും ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഉത്ര വധക്കേസിൽ ഇതുവരെ പ്രതിചേർത്തിട്ടില്ല. ഇരുവരും ഉത്രയെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു.

അതിനിടെ, ഉത്ര വധക്കേസിൽ പ്രതി ചേർക്കപ്പെട്ട സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.


Content Highlights:Uthra murder case; crime branch interrogating soorajs mother and sister