വാഷിങ്ടണ്‍: യു.എസില്‍ 14-കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. അര്‍കന്‍സാ സ്വദേശിയായ ബ്രിട്ട്‌നി ഗ്രേ(23)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14-കാരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവതി ഇരയില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. 

ബ്രിട്ട്‌നി പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. അര്‍കാന്‍സാസ് ചൈല്‍ഡ് അബ്യൂസ് ഹോട്ട്‌ലൈനില്‍ ഒരാള്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ യുവതി 14-കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ടും ഒരാള്‍ വിവരം കൈമാറി. തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ ദൃക്‌സാക്ഷിയെ പോലീസ് വിശദമായി ചോദ്യംചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 

ഒരുവര്‍ഷത്തോളമായി യുവതി 14-കാരനെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. 14-കാരനില്‍നിന്ന് യുവതി ഗര്‍ഭം ധരിച്ചതായും ആശുപത്രി രേഖകളില്‍ ഇക്കാര്യം വ്യക്തമാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. 

Content Highlights: us woman arrested for raping minor boy and got pregnant from victim