തൃശ്ശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എൻ.എ.) സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് പേർ അറസ്റ്റിൽ. സംഘടനയുടെ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ, സംസ്ഥാന അധ്യക്ഷൻ ഷോബി. നിധിൻ, ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

കേസിൽ ജാസ്മിൻ ഷാ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. യു.എൻ.എ. മുൻ വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷാണ് സംഘടനയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കാണിച്ച് പരാതി നൽകിയത്. ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ ജാസ്മിൻ ഷാ അടക്കമുള്ള പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇവർക്കെതിരേ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Content Highlights;una fraud case crime branch arrested jasmin shah and three other accused