കൊച്ചി: യുവതികളുടെ മര്‍ദനമേറ്റ യൂബര്‍ ഡ്രൈവറുടെ പേരിലെടുത്ത കേസില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഡ്രൈവര്‍ കുമ്പളം സ്വദേശി ടി.ഐ. ഷഫീക്ക് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണിത്.

Taxi
പ്രതീകാത്മക ചിത്രം

യാത്രക്കാരിയായ സ്ത്രീകളുടെ പരാതിയില്‍ ആക്രമിക്കാന്‍ ആയുധമുപയോഗിച്ചതായി പറയുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ച കുറ്റത്തിനുള്ള വസ്തുതയും പരാതിയിലില്ലെന്ന് കോടതി വിലയിരുത്തി. അത്തരം വകുപ്പുകള്‍ അനാവശ്യമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അറസ്റ്റുണ്ടായാല്‍ ഹര്‍ജിക്കാരന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.

യൂബര്‍ പൂളില്‍ ഓട്ടം വിളിച്ച മൂന്നുയുവതികള്‍ വൈറ്റിലയ്ക്കടുത്തുവെച്ച് കാറിലെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ മരട് പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെപേരിലും കേസുണ്ട്.