കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ഇടപ്പള്ളി പോണേക്കര ചക്കുംകല്‍ വീട്ടില്‍ ഷാരോണ്‍ (24), പോണേക്കര കൂടാനപ്പറമ്പ് റോഡ് കവലയ്ക്കല്‍ വീട്ടില്‍ ജോണ്‍ ജോസഫ് (25) എന്നിവരാണ് പാലാരിവട്ടം ഒബ്റോണ്‍ മാള്‍ പരിസരത്തുവെച്ച് പിടിയിലായത്. നഗരത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 2.2 ഗ്രാം എം.ഡി.എം.എ. ഇവരില്‍നിന്ന് പിടിച്ചെടുത്തു.
പ്രതികള്‍ ബെംഗളൂരുവില്‍ നിന്ന് ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു.
നര്‍ക്കോട്ടിക് എ.സി.പി. അബ്ദുള്‍ സലാം, ഡാന്‍സാഫ് എസ്.ഐ. ജോസഫ് സാജന്‍, പാലാരിവട്ടം എസ്.ഐ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.