ഹൈദരാബാദ്: സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20) ഗൗതമി(20) എന്നിവരാണ് മരിച്ചത്. 

ഹയാത്ത് നഗര്‍ രാഘവേന്ദ്ര കോളനിയിലെ മമതയുടെ വീട്ടിലാണ് സംഭവം. കിടപ്പുമുറിയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവസമയം മമതയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. 

നേരത്തെ ശ്രീനിവാസ കോളനിയിലായിരുന്നു മമതയും കുടുംബവും താമസിച്ചിരുന്നത്. ഗൗതമിയും ഇതിനടുത്ത് തന്നെയായിരുന്നു താമസം. പിന്നീട് മമതയുടെ കുടുംബം രാഘവേന്ദ്ര കോളനിയിലേക്ക് താമസം മാറ്റി. ഒരു സ്‌കൂളിലെ ജീവനക്കാരിയായിരുന്നു മമത. ഗൗതമിക്ക് ജോലിയൊന്നും ലഭിച്ചിരുന്നില്ല. 

വീട്ടില്‍നിന്ന് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: two young girls commits suicide in hayathnagar hyderabad