ബറേലി: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് വധശിക്ഷ. പീഡനക്കേസിലെ പ്രതികളായ ഉമകാന്ത് (32), മുറായ് ലാല്‍ (24) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
2016 ജനുവരി 26നാണ് നവാബ്ഗഞ്ചിലെ നാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിലൂടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Content Highlights: two were punished death sentence for rape 4 year old girl