നരിപ്പറ്റ: പതിനൊന്നുവയസ്സുകാരിയെ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛനെയും മകനെയും കുറ്റ്യാടി സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടയിലാണ് പീഡനത്തിനിരയായ കാര്യം കുട്ടി പറഞ്ഞത്. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷംവീട് കോളനിയിലെ സന്തോഷ് (48) മകൻ അരുൺലാൽ (അപ്പു) (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇരയായ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാലും, മൂന്നാംക്ലാസ് മുതൽ അരുൺലാലിന്റെ അച്ഛൻ സന്തോഷും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

കുട്ടിയുടെ ബന്ധുക്കൾ വീട്ടിലില്ലാത്തപ്പോൾ വീട്ടിൽ വച്ചും. അല്ലാത്ത സമയങ്ങളിൽ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ടുപോയും സ്വന്തം വീട്ടിൽ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

പോസ്കോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Content Highlights: two were arrested for rape 11 year old girl