ബെംഗളൂരു: ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ആന്ധ്ര സ്വദേശിയായ യുവതിയെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. ടോണി, ഉബാക്ക എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി യുവതിയുടെ സുഹൃത്ത് ടോണിയുടെ കമ്മനഹള്ളിയിലുള്ള വീട്ടില്‍വെച്ചാണ് പീഡനത്തിനിരയായത്. സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആര്‍. എക്‌സിക്യൂട്ടീവായ യുവതിയും ടോണിയും സാമൂഹികമാധ്യമം വഴിയാണ് പരിചയത്തിലായത്.

തുടര്‍ന്നാണ് യുവതി ടോണിയുടെ വീട്ടിലെത്തിയത്. ലഹരികലര്‍ന്ന പാനീയം കുടിച്ചെന്നും അബോധാവസ്ഥയിലായെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് ബലാത്സംഗത്തിനിരയായെന്നു മനസ്സിലായതെന്നും പറയുന്നു. ടോണിയുടെ സുഹൃത്താണ് ഉബാക്കയെന്നും യുവതി പരാതിയില്‍ പറയുന്നു.