തൃശ്ശൂര്‍: തിരുവോണദിവസം തൃശ്ശൂര്‍ ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 

ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊല്ലുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കീഴ്ത്താണിയില്‍ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കീഴ്ത്താണി സ്വദേശിയായ സൂരജ് ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. 

Content Highlights: two murders on onam day in thrissur district