വെമ്പായം: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡനത്തിനിരയാക്കാൻ കൂട്ടുനിന്നതിന് രണ്ടുപേരെ വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തു.

മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസ് (35), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കപാലീശ്വരം തെക്കേപ്ലാകം വീട്ടിൽ മേബിൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റു പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ഇൻസ്പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. വനിതാ സിവിൽ പോലീസ് ഓഫീസർ, പ്രബീൻ, റൂറൽ ഷാഡോ പോലീസ് ടീമംഗങ്ങളായ ഗ്രേഡ് എസ്.ഐ. ബിജു ഹക്ക്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സുധീർ, റിജു, സുനിൽ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ഇരുവരെയും മുൻപ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Content Highlights:two more arrested in pocso case