കൊല്ലം: പത്തനാപുരത്ത് രണ്ടുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പ്രസാദ്, മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. സർജിക്കൽ സ്പിരിറ്റ് കുടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് സംശയം. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോവിഡ് ചികിത്സാകേന്ദ്രത്തിൽ താത്‌കാലിക വാച്ചറായ മുരുകാനന്ദൻ ഇവിടെ നിന്നെടുത്ത സർജിക്കൽ സ്പിരിറ്റ് നാലു പേരും ചേർന്ന് കുടിച്ചതായാണ് സംശയം. സംഭവത്തിൽ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlights:two died in pathanapuram police suspects they consumed surgical spirit