ചെന്നൈ: പിതാവുമായി വഴക്കിട്ട് വീടുവിട്ടറങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാംത്സഗം ചെയ്തു. ചെന്നൈ കാഞ്ചീപൂരത്താണ് സംഭവം. സംഭവത്തില്‍ കാഞ്ചീപുരത്തെ ഓട്ടോഡ്രൈവര്ന്മാരായ രാജന്, ദേവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് ദിനേശും മറ്റൊരാളും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടി പിതാവുമായി വഴക്കിട്ട് വീടു വിട്ടിറങ്ങുന്നത്. തുടര്‍ന്ന് സുഹൃത്തായ സമീപപ്രദേശത്തെ ഓട്ടോഡ്രൈവറെ ക്ഷേത്രത്തിലേക്ക് പോകാനെന്ന് പറഞ്ഞ് വിളിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോ ഡ്രൈവറും ഇവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്കു പോയി. ക്ഷേത്രം അടച്ചിരുന്നതിനാല്‍ പെണ്‍കുട്ടി കരഞ്ഞപ്പോള്‍ സമീപത്തു തന്നെയുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോകാമെന്നു പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടു സുഹൃത്തുക്കളെയും പ്രതികള്‍ ഇവിടേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ കുട്ടി പിറ്റേന്ന് രാവിലെയാണ് വീട്ടിലെത്തി വിവരമറിയിച്ചത്. പെണ്‍കുട്ടിയെ കാഞ്ചീപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടിക്ക് മുന്‍ പരിചയമുണ്ടായിരുന്നത് നാട്ടുകാരായ പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായകമായി. അറസ്റ്റിലായവര്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. ഒളിവിലുള്ള മറ്റ് രണ്ടു പ്രതികളെ തേടി വരികയാണെന്നും കാഞ്ചീപുരം പോലീസ് അറിയിച്ചു.
Content Highlights: Two auto drivers held for kidnap, rape of minor girl in Kancheepuram