മണ്ണാര്‍ക്കാട്: മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പില്‍ മുഹമ്മദ് റിഷാദ് (26), ചോലകത്ത് ഫിറോസ് ഖാന്‍ (23) എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 19 ഗ്രാം നിരോധിത മയക്കുമരുന്ന് (എം.ഡി.എം.എ.) പിടിച്ചെടുത്തിട്ടുണ്ട്.

പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ തിങ്കളാഴ്ച രാത്രിയാണ് കല്ലടി കോളേജിന് സമീപത്തുനിന്ന് ഇവരെ പിടികൂടിയത്. നിരോധിത മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. കെ.ആര്‍. ജസ്റ്റിന്‍, സി.പി.ഒ.മാരായ ദാമോദരന്‍, മുഹമ്മദ് റാഫി, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.