ചാവക്കാട്: വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

മലപ്പുറം ആതവനാട് വലിയപറമ്പില്‍ അജാസ് (38), ഇരിങ്ങാലക്കുട കോണത്തുകുന്ന് വെഞ്ഞാറപള്ളി ഷാഹുല്‍ (31) എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ലൈസന്‍സ് പുറത്തെടുക്കുന്നതിനിടെ, ഇവരുടെ പക്കലുണ്ടായ എം.ഡി.എം.എ. സൂക്ഷിച്ച കവറും പുറത്തുവന്നപ്പോള്‍ ഇവര്‍ പരിഭ്രാന്തിയിലായി. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് കവറില്‍ എം.ഡി.എം.എ. ആണെന്ന് കണ്ടെത്തിയത്.

ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.