കോഴിക്കോട്:  കരിപ്പൂര്‍ അന്താരാഷ്ട വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍. രണ്ട് വിമാനങ്ങളിലായി വന്ന പെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.  

ഷാര്‍ജയില്‍ നിന്നും ജി9 354 എയര്‍ അറേബ്യ വിമാനത്തില്‍ രാവിലെ നാല് മണിയോടുകൂടിയാണ് പെപെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ് 641 ഗ്രാം സ്വര്‍ണമിശ്രിതവുമായി എത്തിയത്. തുടര്‍ന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരും.

ദുബായിയില്‍നിന്നും 6ഇ 89 ഇന്‍ഡിഗോ വിമാനത്തില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്  താമരശ്ശേരി സ്വദേശി ഫൈസല്‍ എത്തിയത്. ഇയാളില്‍ നിന്നാണ് 1074 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തത്. വിപണിയില്‍ ഇതിന് ഏകദേശം 46 ലക്ഷം രൂപ വില വരും.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. രാജന്റെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീണ്‍കുമാര്‍ കെ.കെ.,
പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസല്‍ ഇ, ജയദീപ് സി, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.