പൂക്കോട്ടുംപാടം(മലപ്പുറം): രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേരെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കൊടകര ചെങ്ങിണിയാടന്‍ എബിന്‍ (23), ചാലക്കുടി കുറ്റിക്കാട് പുലിക്കനത്ത് അഭിജിത് (19) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്.ഐ. രാജേഷ് അയോടന്‍ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍നിന്ന് വാങ്ങി നിലമ്പൂരിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞു. 

പിടിയിലായ എബിന്‍ കഞ്ചാവ്, കളവ് കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലംപതിയില്‍നിന്നാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ഇവരെ പിടികൂടിയത്.

എസ്.ഐ.മാരായ ബഷീര്‍, കെ.എം. അസൈനാര്‍, സി.പി.ഒ.മാരായ അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.