കൊല്ലം: മുളവനയിൽ വിജനമായ സ്ഥലത്തുള്ള കോഴിഫാമിന്റെ മറവിൽ കഞ്ചാവുകച്ചവടം നടത്തിയ രണ്ടുപേരെ എക്സൈസ് ഷാഡോ സംഘം പിടികൂടി. ലഹരിപാർട്ടികൾക്കായി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനിടെയാണ് മൂന്നുകിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. മുളവന തെക്കേത്തടത്തുവിളയിൽ രതീഷ് (36), പള്ളിമുക്ക് കോയിക്കൽശ്ശേരിവീട്ടിൽ മണികണ്ഠൻ (34) എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കോഴിഫാമിൽ എത്തിച്ചാണ് കച്ചവടം ചെയ്യുന്നത്.

ഇത്തരത്തിൽ 35 കിലോയോളം വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.

അസി. കമ്മിഷണർ ബി.സുരേഷ്, ഇൻസ്പെക്ടർ എം.കൃഷ്ണകുമാർ, അസി. ഇൻസ്പെക്ടർ മനോജ്കുമാർ, ഷാഡോ ടീം അംഗങ്ങളായ ടി.വിഷ്ണുരാജ്, റോബിൻ ഫ്രാൻസിസ്, രാഹുൽരാജ്, സഫേഴ്സൺ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.