കോഴിക്കോട്: നഗരത്തില്‍ ലഹരിവസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മലാപ്പറമ്പ് പെരുക്കുട്ടി റോഡില്‍ പാലുന്നിയില്‍ വീട്ടില്‍ അക്ഷയ് (24), കണ്ണൂര്‍ ചെറുകുന്ന് പിടിയില്‍ ജാക്‌സണ്‍ വിലാസം വീട്ടില്‍ ജാസ്മിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍കോളേജ് പരിസരത്തെ ലോഡ്ജില്‍ പുലര്‍ച്ചെ സ്‌പെഷ്യല്‍ ഡ്രൈവ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒരു ഗ്രാം എം.ഡി.എം.എ., 25 ഗ്രാം കഞ്ചാവ് എന്നിവ സഹിതം ഇരുവരെയും പിടികൂടിയത്. ലഹരി മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു.

മെഡിക്കല്‍കോളേജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മെഡിക്കല്‍കോളേജ് എസ്.ഐ.മാരായ എ. രമേഷ്‌കുമാര്‍, വി.വി. ദീപ്തി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

മദ്യം,മയക്കുമരുന്ന്; പരാതി നല്‍കാം, സമ്മാനം നേടാം 

കോഴിക്കോട്: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം തടയാന്‍ എക്‌സൈസ് ജനങ്ങളുടെ പിന്തുണ തേടി. വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും ഉടന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സുകളും പ്രവര്‍ത്തനമാരംഭിച്ചു.

എക്‌സൈസ് ഓഫീസ്, ഓഫീസ് മേധാവികളുടെ ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍

ഡിവിഷണല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം-0495-2372927, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍-0495-2372927, 9447178063, അസിസ്റ്റന്റ്എക്‌സൈസ് കമ്മിഷണര്‍ - 0495-2375706 - 9496002871, കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്- 0495-2376762 -9400069677, പേരാമ്പ്ര- 0496-2610410-9400069679, വടകര -0496-2515082 -9400069680, ഫറോക്ക് എക്‌സൈസ് റെയ്ഞ്ച് ഓഫീസ്-0495-2422200-9400069683, കോഴിക്കോട്- 0495-2722991 -9400069682, കുന്ദമംഗലം-0495-2802766-9400069684, താമരശ്ശേരി- 0495-2224430-9400069685, ചേളന്നൂര്‍-0495-2263666-9400069686, കൊയിലാണ്ടി-0495-26244101-9400069687, ബാലുശ്ശേരി-0495-2641830-9400069688, വടകര-0495-2516715-9400069689, നാദാപുരം-0496-2556100-9400069690, അഴിയൂര്‍- 0496-2202788 - 9400069692.