മീററ്റ്: പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. മുഹമ്മദ് റോമിൻ, മുഹമ്മദ് അബ്ദുൾ എന്നിവരെയാണ് ഉത്തർപ്രദേശിലെ സദർ ബസാർ പോലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് ചൗധരി എന്നയാൾ സിസിടിവി വീഡിയോ സഹിതം നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

മാർച്ച് 14-നാണ് സഞ്ജയ് ചൗധരിയുടെ വീടിന് മുന്നിൽ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ മോഷണം പോയത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് അടിവസ്ത്രങ്ങൾ മോഷ്ടിച്ചതിന് പിന്നിലെന്ന് വ്യക്തമായി. ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടിവസ്ത്രങ്ങൾ കൈക്കലാക്കിയ യുവാക്കളിലൊരാൾ ഇവ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച് സ്ഥലംവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് സഞ്ജയ് ചൗധരി പോലീസിൽ പരാതി നൽകിയത്. അതിനിടെ, വെറും തമാശയ്ക്ക് വേണ്ടി അടിവസ്ത്രങ്ങൾ മോഷ്ടിച്ചെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

സംഭവം വാർത്തയായതോടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും വിഷയം ചർച്ചയായി. പലവിധത്തിലുള്ള ഹാഷ്ടാഗുകളും മീമുകളുമാണ് വിഷയത്തെ ആസ്പദമാക്കി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. യുവാക്കൾ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights:two arrested in up for stealing girls under garments