കൂത്തുപറമ്പ്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാനൂര്‍ തൂവ്വക്കുന്നിലെ മൂര്‍ക്കോത്ത് ഹൗസില്‍ എം.രാജീവന്‍ (42), കരുവള്ളിച്ചാലില്‍ ഹൗസില്‍ കെ.വി.സുബീഷ് (29) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിലും സംഘവും അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം.

ഭര്‍തൃമതിയായ 30-കാരിയുമായി ഒന്നാംപ്രതി രാജീവന്‍ ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. ഡിസംബര്‍ ആറിന് യുവതിയെ കാണാതായി. ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രണ്ടാംപ്രതി സുബീഷിന്റെ വീട്ടില്‍വെച്ച് ഇരുവരും ചേര്‍ന്ന് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ വിവരം യുവതി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. എ.എസ്.ഐ.മാരായ മിനീഷ് കുമാര്‍, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.സുധി എന്നിവരും എ.സി.പി.യുടെ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് എ.സി.പി. പറഞ്ഞു.